Previous Questions & Answers Vol-1001 To 1100
Vol-1100
ജീവന്റെ കൃപക്ക് കൂട്ടവകാശികൾ എന്നോർത്ത് ബഹുമാനം കാണിക്കേണ്ടത് ആർക്ക് ? To whom have we to treat with respect as heirs of the gracious gift of life?
(1 പത്രോസ് 3 /1st Peter 3)
Ans: സ്ത്രീ ജനം (1 പത്രോസ് 3:7)
Vol-1099
കലക്കവും സകല ദുഷ്പ്രവർത്തിയും ഉള്ളത് എവിടെ ?
Where can you find the disorder and every evil practice?
(യാക്കോബ് 3 / James 3)
Ans: ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു. (യാക്കോബ് 3:16)
Vol-1098
ആദ്യ വിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചാൽ നാം ആരായിത്തീരുന്നു ? What will happen to us if we hold our original conviction firmly to the very end?
(എബ്രായർ 3/ Hebrews 3)
Ans: ക്രിസ്തുവിൽ പങ്കാളികളായി തീരും ( എബ്രായർ 3:14)
Vol-1097
വക്ര ബുദ്ധിയായി പാപം ചെയിതു തന്നത്താൻ കുറ്റം വിധിച്ചിരിക്കുന്നത് ആര് ? Who are wrapped, sinful and self-condemned? (തീത്തോസ് 3/ Titus 3)
Ans: സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യൻ (തീത്തോസ് 3:10,11)
Vol-1096
മോശയോട് എതിർത്ത് നിന്ന 2 പേർ ആരെല്ലാം ? who opposed Mosses ?
(2 തിമോത്തിയോസ് 3/ 2nd Thimothy 3)
Ans: യന്നേസും യംബ്രേസും ( 2 തീമോത്തിയോസ് 3:8)
Vol-1095
വിശ്വാസത്തിന്റെ മർമ്മം ശുദ്ധ മനസ്സാക്ഷിയിൽ വെച്ചുകൊള്ളേണ്ടത് ആര് ? who must keep the deep truths of faith with a clear conscience ?
(1 തിമോത്തിയോസ് 3/ 1st Thimothy 3)
Answer: ശുശ്രൂഷകന്മാർ (1 തിമോത്തിയോസ് 3:8)
Vol-1094
നാം ഏതു വിഷയത്തിൽ തളർന്നു പോകരുത് ?
What should we not tire out? (2 തെസ്സലോനിയൻസ് 3/ 2 Thessalonians 3)
Ans: നന്മ ചെയ്യുന്നതിൽ തളർന്നു പോവരുത്. (2 തെസ്സലോനിയൻസ് 3:13)
Vol-1093
നാം എന്തിനു വേണ്ടി നിയമിക്കപ്പെട്ടിരിക്കുന്നു ? what are we to be assigned for ?
(1 തെസ്സലോനിയൻസ് 3/ 1st Thessalonians 3)
Ans: കഷ്ടം അനുഭവിപ്പാൻ (തെസ്സലോനിയൻസ് 3:3)
Vol-1092
സംപൂർണ്ണതയുടെ ബന്ധം എന്ത് ? what binds altogether in perfect unity ?
(കൊലോസ്യർ 3/ Colossians 3)
Answer: സ്നേഹം (കൊലോസ്യർ 3:14)
Vol-1091
ക്രൂശിന് ശത്രുക്കളായി നടക്കുന്നവരുടെ ദൈവം എന്താണ് ? What is the God of those who are enemies of Christ Jesus?
(ഫിലിപ്പിയർ 3/ Philippians 3)
Answer: വയറു (Belly) (ഫിലിപ്പിയർ 3:19)
Vol-1089
നാം ക്രിസ്തുവിനെ ധരിക്കുന്നതു എപ്പോൾ ? How have we clothed ourselves with Christ?
(ഗലാത്യർ 3/ Glalatians 3)
Answer: സ്നാനം ഏറ്റിരിക്കുന്ന നിങ്ങള് എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു (ഗലാത്യർ 3:27)
Vol-1088
കർത്താവിങ്കലേക്കു തിരിയുമ്പോൾ നീങ്ങി പോകുന്നത് എന്ത് ? what happens to people when they turn to God ?
(2 കൊരിന്ത്യൻസ് 3/ 2nd Corinthians 3)
Answer: കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. (2 കൊരിന്ത്യർ 3:16)
Vol-1087
ദൈവ സന്നിധിയിൽ ഭോഷത്വമായായതു എന്ത് ?
What is foolishness in God’s sight? (1 കൊരിന്ത്യൻസ് 3/ 1st Corithians 3)
Ans: ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. (1 കൊരിന്ത്യർ 3:19)
Vol-1086
വിശ്വസിക്കുന്ന എല്ലാവര്ക്കും ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വരുന്നത് എന്ത് ? what is given through faith those who believe in Jesus Christ ?
(റോമർ 3 / Romans 3)
Ans: ദൈവം നിതീ (റോമർ 3:21)
Vol-1085
ഭൂമിയിലെ സകല വംശങ്ങളും നിന്റെ സന്തതിയാൽ
അനുഗ്രഹിക്കപ്പെടും എന്ന് ദൈവം ആരോടാണ് അരുളിചെയ്തത് ? To whom God said that “through your offspring all peoples on earth will be saved”? (അ:പ്രവർത്തികൾ 3/ Acts 3)
Ans: അബ്രാഹാമിനോട് ( അ:പ്രവർത്തികൾ 3:25)
Vol-1084
ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നത് ആര്? Who speaks the words of God ?
(യോഹന്നാൻ 3/ John 3)
Ans: ദൈവം അയച്ചവൻ (യോഹന്നാൻ 3:34)
Vol-1083
ആരെയും ബലാൽക്കാരം ചെയ്യരുത് എന്ന് യോഹന്നാൻ ആരോടാണ് പറഞ്ഞത് ? To whom John said “don’t accuse people falsely”?
(ലൂക്കോസ് 3/ Luckose 3)
Ans: പSയാളികളോട് (ലൂക്കോസ് 3 : 14)
Vol-1082
യേശുവിനെ നശിപ്പിക്കേണ്ടതിനു പരീശന്മാർ ആരുമായിട്ടാണ് ആലോചന കഴിച്ചത് ? With whom did the Pharisees consult to kill Jesus?
(മാർക്കോസ് 3/ Mark 3)
Ans: ഹെരോദ്യരുമായി (മർക്കോസ് 3:6)
Vol-1081
യോഹന്നാൻ ജനത്തെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചത് എന്തിനു വേണ്ടി ? What was the purpose John baptizing the people in water?
(മത്തായി 3 / Mathew 3)
Answer: മാനസാന്തരത്തിനുവേണ്ടി (മത്തായി 3:11)
Vol-1080
പരദേശിയുടെ ന്യായം മറിച്ചു കളയുന്നവർക്ക് വിരോധമായി ഒരു ശീക്ര സാക്ഷിയായിരിക്കുന്നതു ആര് ? who will be quick to testify against those who defraud the wages of foreigners ?
(മലാഖി 3/ Malachi 3)
Ans: യഹോവ ( മലാഖി 3:5)
Vol-1079
അവർ അത്ഭുത ലക്ഷണ പുരുഷന്മാരല്ലോ ആര് ? They are the men of marvelousness; who?
(സഖര്യാവ് 3/ Zechariah 3)
Ans: യോശുവയും കൂട്ടുകാരും (സെഖര്യാവ് 3:8)
Vol-1078
പൂർണ ഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക എന്ന് പറഞ്ഞിരിക്കുന്നത് ആരോട് ? To whom God said “ Be glad and rejoice with all your heart” ?
(സഫന്യാവ് 3/ Zephaniah 3)
Ans: യരൂശലേം പുത്രിയോട് (സെഫന്യാവ് 3:14)
Vol-1077
പിളർന്നു പോകുന്നത് എന്ത് ? what is crumbled down ?
(ഹബക്കൂക് 3/ Habakkuk 3)
Ans: ശാശ്വത പർവ്വതങ്ങൾ ( ഹബക്കുക് 3:6)
Vol-1076
ശത്രു നിമിത്തം അഭയസ്ഥാനം അന്വേഷിക്കേണ്ടി വരുന്നത് ആര് ? Who needs to seek refuge because of the enemy?
(നഹൂം 3/ Nahum 3)
Ans: നിനവേ (നഹൂം 3:11)
Vol-1075
സൂര്യൻ അസ്തമിക്കുകയും പകൽ ഇരുണ്ടു പോകുകയും ചെയ്യുന്നത് ആർക്ക് ? Who does the sun set at night and the day become dark?
(മീഖാ 3/ Micah 3)
Answer: പ്രവാചകന്മാർക്ക് (മീഖാ 3:6)
Vol-1074
ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ട് മനം തിരിയണം എന്ന് ആജ്ഞ പുറപ്പെടുവിച്ച രാജാവ് ആർ ? Which king issued the proclamation that everyone should give up their evil ways and violence ..?
(യോന 3:8/Joana 3:8)
Answer: നിനവേ രാജാവ് ( യോനാ - 3:8)
Vol-1073
എവിടുത്തെ ബലിപീഠങ്ങളെയാണ് യെഹോവ സന്ദർശിക്കുന്നത് ? where does the Lord Visits and destroy the altars ? (ആമോസ് 3/ Amos 3)
Ans: ബഥേലിലെ ബലിപീ0ങ്ങൾ (ആമോസ് - 3:14)
Vol-1072
യെഹോവയുടെ ദിവസം അടുത്തിരിക്കുന്നത് എവിടെ ?
Where is the day of the Lord near ?
(യോവേൽ 3/ Joel 3)
Ans: വിധിയുടെ താഴ്വരയിൽ (യോവേൽ 3:14)
Vol-1071
തങ്ങളുടെ ബലികൾ ഹേതുവായി ലജ്ജിച്ചു പോകുന്നത് ആര് ? who will become disgrace due to their sacrifices ?
(ഹോശയ 4/ Hosea 4)
Ans: എഫ്രയീം ഹോശയ 4 :17
Vol-1070
ഈ വിധത്തിൽ വിടുവിക്കുവാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ല. ഇത് ആരുടെ വാക്കുകൾ ? Whose words are these “no other God can save in this way”?
(ദാനിയേൽ 3/ Daniel 3)
Ans: നബുക്കദ് നേസർ (ദാനിയേൽ - 3:29)
Vol-1069
കടുത്ത നെറ്റിയും കഠിന ഹൃദയവും ഉള്ളവർ ആര് ?
Who were hardened and obstinate ?
(യെഹെസ്കേൽ 3/ Ezekiel 3)
Ans: ഇസ്രായേൽ ഗൃഹം (യെഹെസ്കേൽ 3: 7)
Vol-1068
ഓരോരുത്തൻ നെടുവീർപ്പിടേണ്ടത് എന്തിനെക്കുറിച്ചു ?
What about everyone should moan?
(വിലാപങ്ങൾ 3/ Lamentations 3)
Ans: താന്താൻെറ പാപങ്ങളെ ക്കുറിച്ച്. (വിലാപങ്ങൾ 3:39)
Vol-1067
ദൈവമായ യെഹോവയെ മറന്നു കളഞ്ഞതിനാൽ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നത് ആര് ? Who was weeping and pleading on barren heights because they have forgotten the Lord their God?
(യിരെമ്യാവ് 3/ Jeremiah 3)
Answer: യിസ്രായേൽമക്കൾ (യിരെമ്യാവ് 3: 21)
Vol-1066
അവന്റെ പ്രവർത്തികളുടെ ഫലം അവനും അനുഭവിക്കും ആര് ? who will be paid for what their hands have done ?
(യെശയ്യാ 3/ Isaiah 3)
Ans: ദുഷ്ടൻ (യെശയ്യാവ് 3:11)
Vol-1065
ശലോമോൻ രാജാവ് തന്റെ പല്ലക്കിനു ഇരിപ്പിടം ഉണ്ടാക്കിയത് എന്തുപയോഗിച്ചു ? how the King Solomon upholstered the seat of his carriage ?
(ഉത്തമഗീതം 3/ Song of Songs 3)
Ans: രക്താംബരംകൊണ്ടു (ഉത്തമഗീതം 3:10)
Vol-1064
മനുഷ്യന്റെ ഓഹരി എന്ത് ? What is human equity?
(സഭാപ്രസംഗികൾ 3/ Ecclesiastes 3)
Ans: മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാൻ കണ്ടു; അതു തന്നേ അവന്റെ ഓഹരി (സഭാപ്രസംഗികൾ 3 :22)
Vol-1063
പരിഹാസികളെ പരിഹസിക്കുന്നത് ആര് ? who mocks the proud mockers ?
(സാദ്രശ്യവാക്യങ്ങൾ 3/ Proverbs 3)
Ans: യഹോവ( സദൃശവാക്യം 3:34)
Vol-1062
സങ്കീർത്തനക്കാരന് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്നത് ആര് ? Who is encamped around the psalmist?
(സങ്കീർത്തനങ്ങൾ 3/ Psalm 3)
Ans: പതിനായിരങ്ങൾ (സങ്കീർത്തനങ്ങൾ - 3:6)
Vol-1061
വെള്ളം പോലെ ഒഴുകുന്നത് എന്ത് ? what is pour out like a water ?
(ഇയ്യോബ് 3/ Job 3)
Ans: ഞരക്കം (ഇയ്യോബ് 3:24)
Vol-1060
അഹശ്വരോശ് രാജാവിന്റെ പ്രമാണങ്ങൾ അനുസരിക്കാതിരുന്ന ജാതി ഏത് ? who were not obeying the laws of King Xerxes ?
(എസ്ഥേർ 3/ Esther 3)
Answer: യെഹൂദജാതി (Esther 3:4-6)
Vol-1059
കിഴക്കേ വാതിലിന്റെ കാവൽക്കാരൻ ആര് ? who was the guard of east gate?
(നെഹെമ്യാവ് 3 / Nehamiah 3)
Ans: ശെഖന്യാവ് (നെഹമ്യാവ് 3:29)
Vol-1057
തിരശീലയിൽ നെയ്തുണ്ടാക്കിയ രൂപം എന്ത് ? What design made in Curtain of the Temple?
(2 ദിനവൃത്താന്തങ്ങൾ 3/ 2 chronicles 3)
Ans: കെരൂബകൾ, ( 2ദിനവൃത്താന്തം 3: 14 )
Vol-1056
സെരുബ്ബാബേലിന്റെ മകൾ ആര് ? who was the daughter of Zerubbabel ? (1 ദിനവൃത്താന്തങ്ങൾ 3/ 1st Chronicles 3)
Ans: ശെലോമീത്ത് (1 ദിനവൃത്താന്തങ്ങൾ 3.19)
Vol-1055
തന്റെ ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ച മോവാബ് രാജാവ് ആര് ? who offered his first born son as a sacrifice on the city wall ?
(2 രാജാക്കന്മാർ 3/ 2 Kings 3)
Ans: മേശക്കു (2 രാജാക്കന്മാർ 3:4,27)
Vol-1054
നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സ് തരും എന്ന ദൈവീക അരുളപ്പാടു ലഭിച്ചത് ആർക്ക് ? Who got God’s promises that “I will give you a long life” if you walk in obedience and keep my decrees and Commands?”
(1 രാജാക്കന്മാർ 3/ 1st Kings 3)
Answer: ശലോമോന് (1രാജാക്കന്മാർ 3:14)
Vol-1053
അബ്നേരിനെ കൊലപ്പെടുത്തിയത് ആര് ? who killed Abner ? (2 ശാമുവേൽ 3/ 2nd Samuel 3)
Answer: യോവാബ്, (2 Samuel 3:27)
Vol-1051
ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു ഇത് ആരുടെ വാക്കുകൾ ? Who said “This kindness is greater than that which you showed earlier; you have not run after the younger men, whether rich or poor”? (രൂത്ത് 3/ Ruth 3)
Ans: ബോവസിന്റെ ( രൂത്ത് 3:10)
Vol-1050
ആരുടെ കൈവശം ആണ് ഇസ്രായേൽ മക്കൾ മോവാബ് രാജാവായ എഗ്ലോന് കാഴ്ച കൊടുത്തയച്ചത് ? Whose possession has the Israelites sent the tribute to Eglon, the king of Moab?
(ന്യായാധിപന്മാർ 3/ Judges 3)
Ans: ഏഹൂദിന്റെ ( ന്യായാധിപന്മാർ 3:15)
Vol-1049
ജോർദാൻ കടന്നു ഇസ്രായേൽ മക്കൾ എവിടെയാണ് എത്തിയത് ? Where did the Israelite reach after crossing Jordan?
(യോശുവ 3/ Joshua 3)
Ans: യെരീഹോവിൽ . (Joshua 3 :16)
Vol-1048
മല്ലന്മാരുടെ ദേശം എന്നറിയപ്പെടുന്ന പട്ടണം ഏത് ? Which city was known as “land of Rephaites” ? (ആവർത്തന പുസ്തകം 3/ Duteronomy 3)
Ans: ബാശാൻമാരുടെ ദേശം . (ആവർത്തനപുസ്തകം 3:13)
Vol-1047
ലേവ്യരുടെ പ്രധാന പ്രഭു ആരായിരുന്നു ? who was the chief Leader of Levites ? (സംഖ്യാ പുസ്തകം 3/ Numbers 3)
Ans: എലെയാസാർ(സംഖ്യപുസ്തകം 3:32)
Vol-1046
സകല വാസസ്ഥലങ്ങളിലും തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം എന്ത് ? what is a lasting ordinance for the generations to come (ലേവ്യ പുസ്തകം 3/ Leviticus 3)
Answer: മേദസ്സും രക്തവും തിന്നരുത് (ലേവ്യപുസ്തകം 3:17)
Vol-1045
യെഹോവക്ക് യാഗം കഴിപ്പാൻ എത്ര ദിവസത്തെ വഴി മരുഭൂമിയിൽ സഞ്ചരിക്കണമെന്നാണ് ഇസ്രായേൽ മക്കൾ ഫറവോനോടു പറഞ്ഞത് ? How many days asked by Israelites to Pharaoh to walk in the wilderness to offer the sacrifice to the Lord our God? (പുറപ്പാട് 3/ Exodus 3)
Ans: 3 ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു നിങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ (പുറപ്പാട് 3 : 18)
Vol-1044
യെഹോവയായ ദൈവം മനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയത് എന്തിന് ? why did the Lord banish the man from the Garden of Eden ? (ഉല്പത്തി 3/ Genisis 3)
Ans: അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു (ഉല്പത്തി 3:23)
Vol-1043
മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പ് വിട്ടു മാനസ്സാന്തരപ്പെടുവാൻ മനസില്ലാതിരുന്നത് ആർക്ക് ?
Who would not have been willing to be distracted from the immorality despite giving time to repent? (വെളിപ്പാട് 2/ Revelations 2)
Ans: ഈസബേൽ (വെളിപ്പാട് 2:20)
Vol-1042
ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകുന്നത് എപ്പോൾ ? When there will be scoffers who will follow their own ungodly desires ? (യൂദാ/ Jude)
Ans: അന്ത്യകാലത്ത് ( യൂദ: 18)
Vol-1039
ദുഷ്പ്രവർത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവർത്തിക്കാരുടെ മാനത്തിനുമായി കർത്താവിനാൽ അയക്കപ്പെട്ടവർ ആര് ?
Who are sent by the Lord for the punishment of the wicked and for the honor of the good doers? (1 പത്രോസ് 2/ 1st Peter 2)
Answer: നാടുവാഴികൾ ( 1 പത്രോസ് 2:14)
Vol-1038
ആരുടെ വിശ്വാസമാണ് പ്രവർത്തിയിലൂടെ പൂർണ്ണമായത് ? whose faith was made complete through his action ? ( യാക്കോബ് 2/ James 2)
Ans: അബ്രഹാം (യാക്കോബ് 2:22)
Vol-1037
മരണത്തിന്റെ അധികാരി ആയിരുന്നത് ആര് ? Who was the ruler of death ? (എബ്രായർ 2 / Hebrews 2)
Ans: പിശാച് (എബ്രായർ 2:14)
Vol-1036
അവൻ ഇനി ദാസനല്ല ദാസനുമീതെ പ്രിയ സഹോദരൻ തന്നെ പൗലോസ് ഇത് ആരെക്കുറിച്ചാണ് പറയുന്നത് ? He is no longer a servant, but a beloved brother, of whom does Paul say this? (ഫിലേമോൻ / Philemon )
Answer: ഒനേസിമൊസിനെ (ഫിലേമോൻ1:10)
Vol-1035
സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവർ ആയിരിക്കണം ആര് ? who has to show that they can be fully trusted in every way ? (തീത്തോസ് 2/ Titus 2)
Ans: ദാസന്മാർ(തിമോത്തി 2:10)
Vol-1034
വിട്ട് ഓടേണ്ടത് എന്ത് ? from what to run away ? 2nd തിമോത്തിയോസ് 2/ 2nd Thimothy 2)
Ans: യൗവനമോഹങ്ങളെ (2തിമോത്തിയോസ് 2:22)
Vol-1033
സൽപ്രവർത്തികളെക്കൊണ്ട് സ്വയം അലങ്കരിക്കേണ്ടത് ആര് ? Who needs to decorate himself with good deeds ? (1st തിമോത്തിയോസ് 2/ 1st Thimothy 2)
Answer: ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾ ( 1 തീമോത്തിയോസ് 2:10)
Vol-1032
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്നവരുടെ മേൽ വരുന്നത് എന്ത് ? What comes to those who do not believe in the truth but have fun in the unrighteousness?
( തെസ്സലോനിക്യർ 2/2 Thessalonians 2)
Answer: ന്യായവിധി(2തെസ്സലോനിക്യർ2:11)
Vol-1031
ദൈവ ക്രോധം മുഴുത്തു വന്നിരിക്കുന്നത് ആരുടെമേൽ ?
Who has the wrath of God come upon at last ? (1st തെസ്സലോനിക്യർ 2/1st Thessalonians 2)
Ans: യെഹുദൻമാരുടെമേൽ 1Thessalonians 2: 16
Vol-1030
ശരീരം മുഴുവൻ ചൈതന്യം ലഭിച്ചും ദൈവീകമായ വളർച്ച പ്രാപിക്കുന്നത് ആരിലൂടെയാണ്? By whom will be the spirit of the body full of divine growth? (കൊലോസ്യർ 2/ Colossians 2)
Ans: തലയായവനിൽനിന്ന് (കൊലോസ്യർ 2:19)
Vol-1029
കർത്താവിന്റെ വേല നിമിത്തം തന്റെ പ്രാണനെപ്പോലും കരുതാതെ മരണത്തോളം ആയിപ്പോയത് ആര് ? who almost died for the work of Christ ? (ഫിലിപ്പിയൻസ് 2/ Philippians 2)
Ans: എപ്പഫ്രൊദിത്തൊസ് (ഫിലിപ്പിയർ 2:30)
Vol-1028
ക്രിസ്തുമൂലം ഇരുപക്ഷക്കാർക്കും പിതാവിങ്കലേക്കു പ്രവേശനം ലഭിക്കുന്നത് എങ്ങനെ ? How do both of us have access to the Father through Christ? (എഫെസ്യർ 2 / Ephesians 2)
Ans: ഏകാത്മാവിനാൽ(എഫെസ്യർ 2:18)
Vol-1027
കേഫാവിന്റെയും യെഹൂദന്മാരുടെയും കാപട്യത്താൽ തെറ്റിപ്പോയത് ആർ ? Who was led astray due to the hypocrisy of cephas and Jews?
(Ref: ഗലാത്യർ 2/Galatians 2)
Ans: ബർന്നബാസ് (ഗലാതൃർ 2:14)
Vol-1026
കർത്താവിന്റെ പ്രവർത്തിക്കായി പൗലോസിന് വാതിൽ തുറന്നു കിട്ടിയത് എവിടെ ? Where the Lord had opened door for Paul to preach the Gospel? (2 കൊരിന്ത്യർ 2/ 2nd Corinthians 2)
Ans: ത്രോവാസിൽ (2കൊരിന്ത്യാർ 2:12)
Vol-1024
സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കൊടുക്കുന്നത് എന്ത് ? Why do we give to those who practice unrighteousness, and not to obey the truth? (റോമർ 2/ Romans 2)
Ans: കോപവും ക്രോധവും കൊടുക്കും (Romans 2:8)
Vol-1023
ഗോത്രപിതാവ് എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച് ? Who is like the patriarch? (അ:പ്രവർത്തികൾ 2/ Acts 2)
Ans: ദാവീദിനെക്കുറിച്ച് ( അ:പ്രവർത്തികൾ 2:29)
Vol-1022
നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്ന് വിരുന്നു വാഴി പറഞ്ഞത് ആരോട് ? Who told you that you have kept the good wine till now? (യോഹന്നാൻ 2 / John 2)
Ans: മണവാളനോട് (യോഹന്നാൻ 2:10)
Vol-1021
അവന്റെ വാക്ക് കേട്ടവർക്ക് എല്ലാവര്ക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി ആരുടെ ? Who was surprised at all his understanding and answers to those who heard him? (ലൂക്കോസ് 2/ Luke 2)
Ans: യേശുവിന്റെ(ലൂക്കോസ് 2:47)
Vol-1020
ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ എന്ന് ഹൃദയത്തിൽ ചിന്തിച്ചത് ആര് ? who cares about who can forgive sins except God alone ? (മാർക്കോസ് 2/ Mark 2)
Ans: ചില ശാസ്ത്രിമാർ (മർക്കോസ് 2:5-7)
Vol-1019
യേശു എങ്ങനെ വിളിക്കപ്പെടും എന്നാണ് പ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തത് ? By the words of the prophets, what Jesus will be called? (മത്തായി 2 / Mathew 2)
Ans: നസറായൻ എന്നു വിളിക്കപ്പെടും മത്തായി 2: 23
Vol-1018
തന്റെ വസ്ത്രം സാഹസം കൊണ്ട് മൂടുന്നത് ആര് ? Who is covering the garments with violence ? (മലാഖി 2/ Malachi 2)
Answer: തന്റെ യൌവനത്തിലെ ഭാര്യയോടുഅവിശ്വസ്തത കാണിക്കുന്നവൻ /ഉപേക്ഷണ പത്രം കൊടുക്കുന്നവൻ (മലാഖി 2 :16)
Vol-1017
ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക എന്ന് പറഞ്ഞിരിക്കുന്നത് ആരോട് ? To whom Lord said “shout and be glad” (സഖര്യാവ് 2/ Zechariah 2)
Ans: സീയോൻ പുത്രിയോട് (സെഖര്യാവ്2:10)
Vol-1016
ആര് തൊട്ടലാണ് ഭക്ഷണ സാധനം അശുദ്ധമാകുന്നത് ?
Who could not touch the consecrated food items? (ഹഗ്ഗായി 2/ Haggai 2)
Ans: ശവ ശരീരത്തിൽ സ്പർശിച്ച് അശുദ്ധനായവൻ ( ഹഗ്ഗായി - 2:13)
Vol-1015
യെഹോവയുടെ വചനം വിരോധമായിരിക്കുന്ന ഫെലിസ്ത്യ ദേശം ഏത് ? Which land of Philistines was against by the word of the Lord? (സഫന്യാവ് 2/ Zephaniah 2)
Ans: കനാൻ(സെഫന്യാവ് 2:5)
Vol-1014
എന്തുകൊണ്ടു പട്ടണം പണിയുന്നത് കൊണ്ടാണ് അയ്യോ കഷ്ടം എന്ന് പറഞ്ഞിരിക്കുന്നത് ? “woe to him” those who build a city with what ? (ഹബക്കൂക്ക് 2/Habakkuk 2)
Ans: രക്തപാതകുകൊണ്ട്(ഹബകുക്ക2:12)
Vol-1013
ചുട്ടു പുകയ്ക്കുന്നത് എന്തിനെ ? what will be burn up in smoke ? (നഹൂം 2 / Nahum 2)
Ans: രഥങ്ങൾ (നഹൂ० 2:13)
Vol-1012
ആൾപ്പെരുപ്പം ഹേതുവായി മുഴക്കം ഉണ്ടാകുന്നതു എവിടെ ? which place will throng the people ? (മീഖാ 2/ Micah 2)
Ans: യിസ്രായേലിൽ. (മീഖാ 2 : 12)
Vol-1011
മിഥ്യ ബിംബങ്ങളെ ഫജിക്കുന്നവർ ആരെയാണ് ഉപേക്ഷിക്കുന്നത് ? Who was turn away from those who cling to worthless idols ? (യോനാ 2/ Jonah 2)
Answer: തങ്ങളോട് ദയാലുവായവനെ (യോനാ 2:8)
Vol-1010
ഗിലെയാദിനെ കൈവശമാക്കുന്നത് ആര് ? Who will possess Gilead ? (ഓബദ്യാവ് 1/ Obadiah 1)
Ans: ബന്യാമീൻ ( ഓബദ്യാവ് 1:19)
Vol-1009
ദേവദാരുവിന്റെ ഉയരം പോലെ ഉയരം ഉണ്ടായിരുന്നത് ആർക്ക് ? Who were tall as the Cedars ? (ആമോസ് 2/ Amos 2)
Ans: അമോര്യർക് (ആമോസ് -2:9)
Vol-1008
ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിനു യെഹോവ എവിടെയാണ് ഇരിക്കുന്നത് ? Where the Lord will sit to judge all the nations every side of Judah ? (യോവേൽ 3/ Joel 3)
Ans: യഹോശാഫാത്ത്താഴ്വരയിൽ ( യോവേൽ 3:12)
Vol-1007
ബഹു കാലം രാജാവില്ലാതെയും യാഗമില്ലാതെയും ഇരിക്കുന്നത് ആര് ? who live many days without king or prince, without sacrifice or sacred stones ? (ഹോശേയ 3/ Hosea 3)
Ans: യിസ്രായേൽമക്കൾ. ഹോശേയ. 3:4)
Vol-1006
നെബുഖനേസർ രാജാവിന്റെ സേനാപതി ആർ ? Who was the commander of king’s guard ? (ദാനിയേൽ 2/ Daniel 2
Ans: അരിയോക്ക്(ദാനിയേൽ2:15)
Vol-1005
മഹാ മത്സരികൾ ആര് ? who were rebellious ?
(യെഹെസ്കേൽ 2 / Ezekiel 2)
Ans: യിസ്രായേൽമക്കൾ ( യെഹസ്കേൽ 2:7)
Vol-1004
ആരുടെ പ്രവാചകന്മാർക്കാണ് യെഹോവയിങ്കൽ നിന്നും ദർശനം ഉണ്ടാകാത്തത് ? Who was not finding the vision from the Lord? (വിലാപങ്ങൾ 2/ Lamentations 2)
Answer: സീയോൻ പുത്രിയുടെ (വിലാപങ്ങൾ -2:9)
Vol-1003
വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന പെണ്ണൊട്ടകം ആര് ? Which she-camel running here and there?
(യിരെമ്യാവ് 2/ Jeremiah 2)
Ans: യിസ്രായേല് (യിരെമാവ് ,2 : 23)
Vol-1002
സ്വന്തം വിരൽ കൊണ്ട് ഉണ്ടാക്കിയ കൈപ്പണിയെ നമസ്കരിക്കുന്നത് ആര് ? who bow down to the work of their hands ?
(യെശയ്യാവ് 2/Isaiah 2)
Ans: യാക്കേബ്ഗൃഹം . യെശയ്യാവ് 2:8